വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ  വിനായക ചതുർത്ഥി ഭക്തിനിർഭരമായി ആചരിച്ചു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ  വിനായക ചതുർത്ഥി ഭക്തിനിർഭരമായി ആചരിച്ചു. വിനായക ചതുർഥിയോടനുബന്ധിച്ചു  വിശേഷാൽ പൂജകൾ, മഹാഗണപതിഹോമം, തീയ്യാട്ട് ,ഗുരുതി തുടങ്ങിയവ നടന്നു. 

Advertisements

മൂത്തേടത്തുകാവിൽ ഭഗവതിയുടെ സഹോദര സ്ഥാനമാണ് വിഘ്നേശ്വരനായ വിനായകനുള്ളത്. മേട വിഷു മുതൽ മൂന്നുമാസം മധുരയിൽ ചെന്ന് കുടികൊള്ളുുന്ന ദേവി  കർക്കിടകം ഒന്നിന് തിരിച്ച് എഴുന്നള്ളിഭക്തജനങ്ങൾക്ക് ദർശനവും അനുഗ്രഹവും നൽകി ക്ഷേത്രത്തിൽ കുടികൊള്ളുകയാണ്. വിശിഷ്ടങ്ങളായ ഭോജ്യങ്ങൾ ഒരുക്കി എല്ലാ ദിവസവും ഈ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട് . 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ചിങ്ങമാസത്തിലെ വെളുത്ത പക്ഷം നാലാം നാളിലെ വിനായക ചതുർത്ഥി അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് നടത്തിയത്. 

പുരാതനകാലം മുതൽ തന്നെ ഭാരതത്തിലും വിദേശങ്ങളിലും വിനായക  ചതുർത്ഥി ആചരിച്ചു വരുന്നുണ്ട് .ഗണപതിയുടെ ജന്മദിനവുമാണ് വിനായക ചതുർത്ഥി. പരമശിവന്റെ ഭൂതഗണങ്ങളുടെ നായകനാണ് ഗണപതി. .എല്ലാദിവസവും മൂത്തേടത്തുകാവിൽ ഗണപതി ഹോമം നടത്തപ്പെടുന്നുണ്ടെങ്കിലും വിനായക ചതുർത്തി ദിനത്തിലെ ഗണപതിഹോമത്തിലാണ് പ്രാധാന്യം.

ഹോമകുണ്ഡമുണ്ടാക്കി അഗ്നി ജ്വലിപ്പിച്ച് 

 അഗ്നിയിൽ ഗണപതിയെ ആവാഹിച്ച് പൂജ നടത്തി അഷ്ടദ്രവ്യങ്ങൾ ഹോമിക്കുന്നു. 

അവൽ , മലർ ,ശർക്കര , പഴം , കരിമ്പ് , തേൻ , നാളികേരം, കദളിപ്പഴം എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ . 1008 നാളികേരവും അതിന് ചേർന്ന് അളവിൽ മറ്റ് ദ്രവ്യങ്ങളുമാണ് വിനായക ചതുർത്ഥി ദിനത്തിൽഹോമിച്ചത്. പൂജകൾക്ക് 

 ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത്  ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ പങ്കെടുത്ത് വിനായകൻ്റെ അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തരാണെത്തിയത്.

Hot Topics

Related Articles