വൈക്കം റോട്ടറി   ക്ലബ്ബ് ദിവ്യാംഗ്ജർക്ക് നൂതന ഉപകരണങ്ങളുടെ വിതരണം നടത്തി 

വൈക്കം റോട്ടറി   ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിവ്യാംഗ്ജൻ (അംഗപരിമിതർ) സഹോദരങ്ങൾക്ക് ആയാസരഹിതമായി സഞ്ചരിക്കുവാനും, കേൾക്കുവാനും

Advertisements

കാണുവാനും ഏറെ ഉപകരിക്കുന്ന നൂതന ഉപകരണങ്ങളുടെ വിതരണം നടത്തി. ഭാരത സർക്കാരിൻ്റെ- മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെൻ്റിൻ്റെ അംഗപരിമതർക്കുള്ള പ്രത്യേക പദ്ധതിയിലെ ധന സഹായത്തോടെ –  നാഷണൽ കരിയർ സർവീസ് സെൻ്റർ ഫോർ ഡിഫറൻ്റ്ലി ഏബ്ൾഡ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ്ങ് കമ്പനി (ALIMCO), കോട്ടയം – പത്തനംതിട്ട – ആലപ്പുഴ – കൊല്ലം – തിരുവനന്തപുരം റവന്യു ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 3211 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്   നൂതന ഉപകരണങ്ങളുടെ വിതരണം സംഘടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം റോട്ടറി ക്ലബ്ബിൽ പ്രസിഡൻ്റ് ബോബി കൂപ്പ്ളിക്കാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കടുത്തുരുത്തി എം.എൽ.എ ശ്രീ.മോൻസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജോസ് ഇസഹാക്ക് എന്ന വൃക്തിക്ക് ഇലക്ട്രിക് മുച്ചക്ര വാഹനം വിതരണം ചെയ്തു കൊണ്ട് മോൻസ് ജോസഫ്, എം എൽ എ വിവിധ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുച്ചക്ര വാഹനം വിതരണം ചെയ്തു.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രഞ്ജിത്ത് വീൽ ചെയ്റുകൾ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ രാജശ്രീ വേണുഗോപാൽ കൃത്രിമ കാലുകൾ സമ്മാനിച്ചു.

അംഗപരിമതരുടെ ഉന്നമനം ലക്ഷ്യമിട്ട് റോട്ടറി ഡിസ്ട്രിക്ടിൻ്റെ സഹായി പ്രോജക്ടിൻ്റെ ഡിസ്ട്രിക്ട് കോർഡിനേറ്റർ ലജി കോശി  ഈപ്പൻ ശ്രവണ സഹായികൾ സമ്മാനിച്ചു.

പ്രസിഡണ്ട് ബോബി കൂപ്പ്ളിക്കാട്, 

റോട്ടറി അസിസ്റ്റൻ്റ് ഗവർണർ എസ്.ഡി. സുരേഷ് ബാബു,

റോട്ടറി മുൻ ഗവർണർ ഇ.കെ.ലൂക്ക് എന്നിവർ ക്രച്ചസുകളുടെ വിതരണം നടത്തി.

മൊത്തം 7 ലക്ഷത്തോളം രൂപക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സെക്രട്ടറി ഷിജോ മാത്യു, മുൻ പ്രസിഡണ്ട് ജെറി ചെറിയാൻ, ജയിംസ് പാലക്കൻ, ജോസഫ് തയ്യിൽ, ഷൈൻ കുമാർ.എൻ, ജോഷി ജോസഫ്, റോയ് വർഗീസ്, കെ.പി.ശിവജി, അലക്സ് സണ്ണി,  സൗവിക് റോയ്, സണ്ണി കുര്യാക്കോസ്, സാബു വർഗീസ്, ജോസഫ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles