വെള്ളൂർ:കിണറ്റിൽ വീണ അടിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വെള്ളൂർ പഞ്ചായത്ത് ഒൻപതാംവാർഡിലെ പഞ്ചായത്ത് കിണറ്റിൽ വീണ നമ്പ്യാത്ത് ദീപുവിൻ്റെ ആടിനെയാണ് ഫയർ ഫോഴ്സ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.ആഴമുള്ള കിണറ്റിൽ ആട് കിണറ്റിൽ വീണതിനെ തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ വിവരംഅറിയിച്ചതിനെ തുടർന്ന്കടത്തുരുത്തിയിൽ നിന്നുംഎത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി ആടിനെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം.കെ.ബൈജു, ഫയര്മാന് കെ.എം. മുജീബ് ,പ്രവീണ്‍,മൃണാള്കുമാര്,ഹോംഗാര്‍ഡ് സുരേഷ്കുമാര്‍ ഡ്രൈവര്‍ രമേഷ്കുമാര്‍ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Advertisements