പാലക്കാട് : വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. തീ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. തീ നിയന്ത്രിക്കാൻ സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർ മാരുടെയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.
അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12ന് ആദ്യം കാട്ടുതീ പടര്‍ന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്നു കിലോമീറ്റര്‍ കാട് ഇന്നലെ കത്തി നശിച്ചിരുന്നു. കനത്ത ചൂടിനൊപ്പമാണ് വാളയാറില്‍ കാട്ടുതീ കൂടി പടരുന്നത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലാണ് ചൂട് കൂടുതല്‍. മലമ്പുഴഅണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.