പ്രണയദിനത്തില്‍ ഭൂമിക്ക് സമീപത്ത് ഒരു ഛിന്നഗ്രഹമെത്തും ; ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമുയർത്തില്ലെന്ന് ശാസ്ത്രജ്ഞർ

ന്യൂസ് ഡെസ്ക് : പ്രണയദിനത്തില്‍ ഭൂമിക്ക് സമീപത്ത് ഒരു ഛിന്നഗ്രഹമെത്തും. 2024 ബിആർ 4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിയുടെ 4.6 ദശലക്ഷം കിലോമീറ്ററിനടുത്തുകൂടി കടന്നുപോകുക.ഒരു കൂറ്റൻ കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹത്തിന് 140 മുതല്‍ 310 മീറ്റർ വരെ വ്യാസമുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. 2024 ബിആർ 4 ഛിന്നഗ്രഹം ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമുയർത്തില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ യാത്രയുടെ വിശദാംശങ്ങള്‍ പകർത്തിയാണ് ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

ജനുവരി 30-ന് കാറ്റലീന സ്കൈ സർവേയാണ് അതിവേഗം സഞ്ചരിക്കുന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. അപ്പോളോസ് എന്നറിയപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പില്‍പ്പെടുന്നതാണ് 2024 ബിആർ4. ആഗോള വെർച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിൻ്റെ ഭാഗമായ സെലസ്ട്രോണ്‍ റോബോട്ടിക് യൂണിറ്റ് ഉപയോഗിച്ച്‌ അടുത്തിടെ എടുത്ത 120 സെക്കൻഡ് നീണ്ട എക്‌സ്‌പോഷർ ചിത്രമാണ് ഛിന്നഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ഫോട്ടോ എടുത്ത സമയത്ത്, 2024 BR4 ഭൂമിയില്‍ നിന്ന് ഏകദേശം 12 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും കുറഞ്ഞ ദൂരമായ 4.6 ദശലക്ഷം കിലോമീറ്ററിലേക്ക് മാത്രമാണ് എത്തുക. ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനുള്ള സാധ്യത ഭാവിയില്‍ വളരെ കുറവാണെന്ന് നാസ വ്യക്തമാക്കി. ഭൂമിക്ക് സമീപമുള്ള 33,000 വസ്തുക്കളെ ജാഗ്രതയോടെ നാസ നിരീക്ഷിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.