കോട്ടയം: വനം നിയമ ഭേദഗതി ബിൽ നിയമസഭയിൽ എത്തുന്നതിനു മുമ്പ് ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എൻ.സി. പി (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ .കെ. ആർ. രാജൻ ആവശ്യപ്പെട്ടു.ജനങ്ങളുടെ മേൽ വനം വകുപ്പുദ്യോഗസ്ഥരുടെ അമിതാധികാരപ്രയോഗത്തിന് ഇടയാക്കുന്ന വ്യവസ്ഥകൾ ഇല്ലെന്ന് വകുപ്പുമന്ത്രി ഉറപ്പുവരുത്തണമെന്ന് എൻ.സി. പി. ജനറൽ സെക്രട്ടറി പറഞ്ഞു.
വനനിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച് കർഷകർക്കും പ്രത്യേകിച്ച് മലയോര കർഷകർക്കുമുള്ള ആശങ്ക പരിഹരിക്കുവാൻ മലയോര ജില്ലകളിൽ കർഷക പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കണം.വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും കെ. ആർ. രാജൻ പറഞ്ഞു.എൻ.സി.പി. ( എസ്) കോട്ടയം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, സാബു മുരിക്ക വേലി, പി.കെ. ആനന്ദക്കുട്ടൻ, ഗ്ലാഡ്സൺ ജേക്കബ്ബ്, ബാബു കപ്പക്കാല,രാഖി സഖറിയ, ബഷീർ തേനമ്മാക്കൽ, ജയ പ്രകാശ്, റെജി കൂരോപ്പട എന്നിവർ പ്രസംഗിച്ചു..