തിരുവനന്തപുരം : അരിക്കൊമ്ബനെ ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നു വനം മന്ത്രി എ കെ ശശീന്ദ്രന്. അതിരു കവിഞ്ഞ ആന സ്നേഹികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്
ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മാറ്റിയ കാട്ടാന അരിക്കൊമ്ബന് തമിഴ്നാട് കമ്ബത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണെന്നു വനം മന്ത്രി എ കെ ശശീന്ദ്രന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിക്കൊമ്ബന് തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. തമിഴ്നാട് കേരള വനംവകുപ്പുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്ബനെ ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. . നിലവില്‍ ആനയുള്ളത് തമിഴ്നാട് അതിര്‍ത്തിയിലായതിനാല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്നാട് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.