വാനമ്പാടിയ്ക്ക് വിട നൽകി രാജ്യം: സംസ്കാരം ഇന്ന് വൈകിട്ട് ; രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം

ന്യൂഡൽഹി : ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കും. പൂ​ര്‍​ണ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ വൈ​കി​ട്ട് 6.30 ന് ​ആ​ണ് സം​സ്കാ​രം. പ്രധാനമന്ത്രി 4.30 ന് മുബൈയിൽ എത്തി ചേരും. ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ വി​യോ​ഗ​ത്തി​ല്‍ രാ​ജ്യ​ത്ത് ര​ണ്ടു ദി​വ​സം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക ര​ണ്ട് ദി​വ​സം പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും.

Advertisements

കാതോലിക്കാബാവ അനുശോചിച്ചു
ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു. 35-ലേറെ ഇന്ത്യന്‍-വിദേശ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ ജനതയെ സംഗീതത്തില്‍ ലയിപ്പിച്ച അതുല്യപ്രതിഭ. അവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന തലമുറകള്‍ക്ക് വികാരനിര്‍ഭരമായ നിമിഷമാണിത്. തളര്‍ന്ന മനസുകളെ ആശ്വാസത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകത്തേക്ക് കൈപിടിച്ചു നയിച്ച സംഗീതപ്രതിഭ. ഇന്ത്യന്‍ ജനതയുടെ മനസില്‍ അലിഞ്ഞുചേര്‍ന്ന ആ സ്വര്‍ഗ്ഗീയനാദം ഈശ്വരചൈതന്യം നിറഞ്ഞവയായിരുന്നു. സംഗീതലോകത്തെ മഹാപ്രതിഭയുടെ വിയോഗ ദുഃഖത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും പങ്കു ചേരുന്നു. ആദരവോടെ ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നു.

Hot Topics

Related Articles