ന്യൂഡൽഹി : ഇതിഹാസ ഗായിക ലത മങ്കേഷ്ക്കറുടെ സംസ്കാരം ഞായറാഴ്ച വൈകിട്ട് നടക്കും. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.30 ന് ആണ് സംസ്കാരം. പ്രധാനമന്ത്രി 4.30 ന് മുബൈയിൽ എത്തി ചേരും. ലത മങ്കേഷ്ക്കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസം പകുതി താഴ്ത്തിക്കെട്ടും.
കാതോലിക്കാബാവ അനുശോചിച്ചു
ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു. 35-ലേറെ ഇന്ത്യന്‍-വിദേശ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ ജനതയെ സംഗീതത്തില്‍ ലയിപ്പിച്ച അതുല്യപ്രതിഭ. അവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന തലമുറകള്‍ക്ക് വികാരനിര്‍ഭരമായ നിമിഷമാണിത്. തളര്‍ന്ന മനസുകളെ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചു നയിച്ച സംഗീതപ്രതിഭ. ഇന്ത്യന്‍ ജനതയുടെ മനസില്‍ അലിഞ്ഞുചേര്‍ന്ന ആ സ്വര്‍ഗ്ഗീയനാദം ഈശ്വരചൈതന്യം നിറഞ്ഞവയായിരുന്നു. സംഗീതലോകത്തെ മഹാപ്രതിഭയുടെ വിയോഗ ദുഃഖത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും പങ്കു ചേരുന്നു. ആദരവോടെ ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നു.