തിരുവനന്തപുരം : ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ കേന്ദ്ര അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ അന്വേഷണം നടത്തിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഇനി ഒരന്വേഷണവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്‍റെ അന്വേഷണ ചുമതല ഉണ്ടായിരുന്നത്. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് വന്ദനയുടെ മാതാപിതാക്കള്‍ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മറ്റ് പ്രത്യേക കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് കോടതി ഈ ആവശ്യം തള്ളിയത്.ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.