ആലപ്പുഴ വണ്ടാനത്ത് വീണ്ടും പക്ഷിപ്പനി :ആശങ്കയോടെ കര്‍ഷകര്‍

ആലപ്പുഴ :വണ്ടാനത്ത് വീണ്ടും പക്ഷിപ്പനി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു വണ്ടാനം പതിനഞ്ചിൽ എ.നൗഫലിന്റെ 3500 കാട, 30 മുട്ടക്കോഴി, 25 താറാവ് എന്നിവയെ നശിപ്പിച്ചു.

Advertisements

രണ്ടാഴ്ച മുൻപ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും തിങ്കളാഴ്ച തിരുവല്ല ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഈ മാസം 13ന് വണ്ടാനം കോതോലിത്തറ വീട്ടിൽ ആർ.സന്തോഷിന്റെ 12000 താറാവുകൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറക്കാട്, തകഴി, ചമ്പക്കുളം, കൈനകരി, നെടുമുടി, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് എന്നീ പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 28 വരെ നിരോധിച്ചതായി കലക്ടർ അറിയിച്ചു.

Hot Topics

Related Articles