വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത് വീണ് ഒരാള്‍ മരിച്ചു

ജയ്പൂർ: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്. രാജസ്ഥാനിലെ അല്‍വാറിലെ ആരവലി വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Advertisements

ട്രാക്കില്‍ മൂത്രമൊഴിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു ഇയാള്‍. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ട്രാക്കിലൂടെ പോകുകയായിരുന്ന പശുവിനെ ഇടിച്ചുവീഴുത്തുകയും പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ശിവദയാലിന്റെ മുകളിലേക്ക് വീഴുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

Hot Topics

Related Articles