കാസര്‍കോട് : കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര.ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.