ആലപ്പുഴ : വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതി പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.റെയില്‍വേ ടൈംടേബിള്‍ പരിഷ്കരണം നടപ്പിലാക്കും. റെയില്‍വേ ടൈംടേബിള്‍ പരിഷ്കരണം നടപ്പിലാകുന്നതോടെ വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നു എന്ന പരാതി അവസാനിക്കും. എന്നാല്‍ പുതിയ ടൈടേബിള് എപ്പോള്‍ വരുമെന്ന കാര്യം പറയാൻ പറ്റില്ലെന്നും വി മുരളീധരൻ പറഞ്ഞു.
വന്ദേ ഭാരത് ട്രെയിന്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂരില്‍ ഇന്ന് സ്വീകരണം നല്കി. ഇന്ത്യൻ റെയില്‍വേയുടെയും ചെങ്ങന്നൂര്‍ പൗരാവലിയുടെയും നേതൃത്വത്തിലാണ് ഔദ്യോഗിക സ്വീകരണമൊരുക്കിയത് . ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും സ്വീകരണം ഒരുക്കിയിരുന്നു. റെയില്‍വേയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്. ട്രെയിനുകള്‍ പിടിച്ചിടുകയും യാത്രക്കാര്‍ മണിക്കൂറുകള്‍ വഴിയില്‍ കുടുങ്ങുകയും ചെയ്യുന്നത് പതിവായതോടെ മനുഷ്യാവകാശ കമ്മീഷൻ റെയില്‍വേയോട് വിശദീകരണം തേടിയിട്ടുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്