ന്യൂഡൽഹി : വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകള്‍ രാജ്യം മുഴുവനും യാത്രകളില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ കയറാനാളില്ലാതെ, സീറ്റുകളില്‍ മുക്കാല്‍ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ വന്ദേ ഭാരതില്‍ കയറാന്‍ ആളുകള്‍ താല്പര്യപ്പെടുന്നില്ല. അങ്ങനെയൊരു സർവീസായി മാറിയിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്.നിലവില്‍ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്‍റെ കോച്ചുകള്‍ കുറയ്ക്കുവാൻ ഒരുങ്ങുകയാണ് റെയില്‍വേ. 2024 സെപ്റ്റംബർ 19-ന് ഓട്ടം തുടങ്ങിയ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ചുരുക്കം ദിവസങ്ങളിലൊഴിക മറ്റൊരിക്കലും സീറ്റുകള്‍ മുഴുവൻ ആളുകളായി സർവീസ് നടത്തിയിട്ടില്ല.
ദീപാവലി അവധിക്കാലത്തെ എട്ട് ദിവസങ്ങളിലെ 110% ഒക്യുപെൻസി മാത്രമാണ് നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരതിന് അവകാശപ്പെടാൻ പറ്റിയ വിജയം. ഇതിനു പകരം 8 കോച്ചുകളുള്ള റേക്ക് കൊണ്ടുവരാൻ ആണ് റെയില്‍വേ തീരുമാനം.അതോടൊപ്പം കൂടുതല്‍ ആളുകളെ ആകർഷിക്കുവാനായി സമയക്രമത്തില്‍ മാറ്റം വരുത്തുവാനും അധികൃതർ ആലോചിക്കുന്നു, നാഗ്പൂരില്‍ നിന്ന് പുറപ്പെടുന്ന സമയം പുലർച്ചെ 5 മണിയില്‍ നിന്ന് രാവിലെ 7 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആവശ്യാനുസരണം വർദ്ധിപ്പിക്കാവുന്ന കോച്ചുകള്‍ ഉള്ള, അടിസ്ഥാനപരമായി എട്ടു കോച്ചിലേക്ക് മാറുവാനാണ് ലക്ഷ്യം. റൂട്ടും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും അനുസരിച്ച്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
8 കോച്ചുകളുള്ള റേക്ക് നാഗ്പൂർ-സെക്കന്ദരാബാദിന് മികച്ച തിരഞ്ഞെടുപ്പാണ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം റെയില്‍വേ ബോർഡിന്‍റേത് ആയിരിക്കും.20101-20102 നാഗ്പൂർ-സെക്കന്ദരാബാദ് – നാഗ്പൂർ വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സർവീസ് നടത്തുന്നുണ്ട്. നാഗ്പൂരില്‍ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് 7.15 മണിക്കൂർ സഞ്ചരിച്ച് ഉച്ചയ്ക്ക് 12.15 ന് സെക്കന്തരാബാദിലെത്തും. തിരികെ സെക്കന്തരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് രാത്രി 8.20 ന് നാഗ്പൂരിലെത്തും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇത് സെക്കന്തരാബാദ് റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ്.