വണ്ടി പെരിയാർ:കഴിഞ്ഞ മൂന്നാം തിയതി വണ്ടിപ്പെരിയാർ ചുരക്കുളം ജംഗ്ഷനിലെ കടയിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ച
അയ്യപ്പൻ കോവിൽ സ്വദേശിനി ശരണ്യയുടെ 4 വയസുള്ള മകൾക്ക് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് കുഴപ്പങ്ങളൊന്നുമില്ലാ എന്ന് പറഞ്ഞ് വിടുകയുമായിരുന്നു. എന്നാൽ പിറ്റേദിവസം കുട്ടിക്ക് പനിയും തലവേദനയും. വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ച് 5 ദിവസത്തോളം ചികിൽസ നടത്തിയിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു കുട്ടിയുടെ മുത്തച്ഛൻ വണ്ടിപ്പെരിയാർ സ്വദേശി അയ്യപ്പൻ ഭക്ഷ്യ സുരക്ഷാവകുപ്പ് വണ്ടിപ്പെരിയാർ പോലീസ് , പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുക്കുകയും വണ്ടിപ്പരിയാറിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ എത്തി പരിശോധന നടത്തുകയും ചെയ്തുവെങ്കിലും തങ്ങൾക്കുണ്ടായ ബുധിമുട്ടുകൾക്ക് നീതി ലഭിച്ചില്ലന്ന് കുട്ടിയുടെ മുത്തഛൻ അയ്യപ്പൻ പറഞ്ഞു
കുട്ടിയുടെ മൊഴി എടുക്കുകയും ശേഷംകടയിൽ പരിശോധന നടത്തിയെങ്കിലും സാമ്പിളുകൾ സംഭവത്തിനടിസ്ഥാനമായ ലഭിച്ചിരുന്നില്ല. എന്നാൽ പരിശോധനയിൽ വ്യാപാര സ്ഥാപനത്തിന് ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസൻസോ പഞ്ചായത്ത് ലൈസൻസോ ഇല്ലാ എന്നു കണ്ടെത്തിയതിന്റെ പേരിൽ മാത്രമാണ് നടപടി എടുക്കുവാൻ സാധിക്കുകയുള്ളുവെന്നും ഇതുസംബന്ധിച്ച് ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് റിപ്പോർട്ട് കൈമാറുമെന്നും മാത്രമാണ് ഫുഡ് ഇൻസ്പെക്ടർ എസ്. പ്രശാന്ത് അറിയിച്ചത്.
കഴിഞ്ഞ 5 ദിവസത്തെ കുട്ടിയുടെ ചികിൽസയ്ക്കായി ഇരുപതിനായിരം രൂപയോളം ചിലവായതായും കുടുംബം പറഞ്ഞു ഇതിനിടയിലാണ് തങ്ങൾ നൽകിയ പരാതിയിൽ വണ്ടി പ്പെരിയാർ പോലീസ് യാതൊരു നടപടികളും സ്വീകരിക്കാതെ കടയുടമയുടെ പരാതിയിൽ കുട്ടിയുടെ മുത്തച്ഛനായ അയ്യപ്പനോട് സ്റ്റേഷനിൽ ഹാജരാകുവാൻ പറഞ്ഞതെന്നും കുടുംബം പറഞ്ഞു.