വണ്ടിപ്പെരിയാര്‍ : ചുരക്കുളത്ത് കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവും ബന്ധുക്കളും ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ ഹാജരാകണം. ഇതിനുള്ള നോട്ടീസ് ലഭിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് കോടതി നടപടി. പ്രതിയെ വെറുതെവിട്ടുകൊണ്ട് കട്ടപ്പന അതിവേഗ പോക്സോ കോടതിയുടെ വിധി വന്നപ്പോള്‍, അര്‍ജുനെ കൊലപ്പെടുത്തുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്റെ പരാതി. കഴിഞ്ഞദിവസം അര്‍ജുന്റെ കുടുംബക്കാര് ചുരക്കുളത്തെ വീട്ടില്‍ സാധനങ്ങള്‍ എടുക്കുന്നതിനായി പോലീസ് സംരക്ഷണത്തില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാരുടെയും ബന്ധുക്കളുടേയും എതിര്‍പ്പുമൂലം തിരികെ പോകേണ്ടിവന്നിരുന്നു.