വണ്ടി പെരിയാർ : നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോവുന്നതിൽ ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ അടിയന്തിര യോഗം വിളിച്ച് ചേർത്തു. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കൊപ്പം സത്രം എയർസ്ട്രിപ്പിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി
വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ രണ്ട് തവണ പരീക്ഷണ പറക്കൽ വിഫലമായതോടെയാണ് എയർസ്ട്രിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത്. തുടർന്നാണ് ഡി ഡി സി നേരിൽ സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തത്. സത്രം എയർസ്ട്രിപ്പിൽആദ്യ തവണ വിമാനമിറക്കുന്നത് പരാജയപ്പെട്ടതോടെ റൺവേയ്ക്ക് എതിർ ദിശയിലെ കുന്ന് ഇടിച്ചു നിരത്തുവാനും റൺവേയുടെ നിർമാണം പൂർത്തീകരിക്കുവാനും എയർഫോഴ്സ് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ . കഴിഞ്ഞ ദിവസവും എയർ ഫോഴ്സിന്റെ ചെറുവിമാനം സത്രം എയർസ്ട്രിപ്പിൽ ഇറക്കാനാവാതെ വന്നതോടു കൂടിയുമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ല എന്ന എയർഫോഴ്സ് അധികൃതരുടെ അറിയിപ്പിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനായാണ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും യോഗം വിളിച്ച് ചേർത്തത്.
വരുന്ന പത്ത് ദിവസത്തിനകം തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് സന്ദർശനത്തിന് ശേഷം നടന്ന യോഗത്തിൽ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു സത്രം എയർസ്ട്രിപ്പ് സന്ദർശന ശേഷം വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് ഓഫീസിൽ വച്ചാണ് യോഗം വിളിച്ച് ചേർത്തത് എൻ സി സി ഉദ്യോഗസ്ഥർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു
വണ്ടി പെരിയാർ സത്രം എയർസ്ടിപ്പ് പത്ത് ദിവസത്തിനകം പണി പൂർത്തിയാക്കണം; ജില്ല വികസന കമ്മിഷണർ
Advertisements