വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ഒ.പി. ലാബ് കെട്ടിടത്തിന്റെ ഉത്ഘാടനം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ഒ.പി.വിഭാഗം ജനങ്ങൾക്കായി തുറന്ന് നൽകി

വണ്ടി പെരിയാർ : സ്ഥലപരിമിധി മൂലം ഒ.പി. ലാബ് വിഭാഗങ്ങളിൽ എത്തിയിരുന്ന രോഗ ഗികൾ ഏറെ വലഞ്ഞിരുന്ന സാഹചര്യത്തിലാണ് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങളോട് കൂട്ടിയ ഒ.പി. ലാബ് . എന്ന ആവശ്യം ഉയർന്ന് വന്നിരുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് 3 നില കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത് എന്നാൽ സാങ്കേതിക കാരണങ്ങളാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ലാബ് സൗകര്യക്കുറവ് പരിഹരിക്കുന്നതിനായി ഈ കെട്ടിടത്തിലേക്ക് ഒ.പി വിഭാഗം പ്രവർത്തനമാരംഭിക്കുവാൻ തീരുമാനിച്ചത്. ഇതിനായി നിർമ്മാണം പൂർത്തികരിച്ചു കിടന്നിരുന്ന കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്ത് ഒ.പി .ലാബ് . എന്നിവ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചത്. തോട്ടം മേഖലകളിൽ നിന്നും ഏറ്റവും കൂടുതൽ രോഗികളെ ത്തുന്ന ആശുപത്രി ആയതിനാൽ തന്നെ സൗകര്യപ്രദമായ രീതിയിൽ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാനുള്ള പ്രവർത്തനമാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരിക്കുന്നതെന്നും അദ്ദഹം പറഞ്ഞു…

Advertisements

ഇതോടൊപ്പം പ്രവർത്തനമാരംഭിക്കന്നലാബിന്റെ ഉത്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് നിർവ്വഹിച്ചു. ഒപ്പം മോർച്ചറിക്കായി വാങ്ങിയ ജനറേറ്ററിന്റെ ഉത്ഘാടനം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഡി അജിത് നിർവ്വഹിച്ചു മെഡിക്കൽ ഓഫീസർ സർ ഡോ: ഡോൺ ബോസ്കോ . ഡോ : സുരേഷ്ബാബു . ഡോ : ലിന്റോ . ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചു തുടങ്ങിയവർ സംസാരിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.