വഞ്ചിവയൽ: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലാണ് ഇലവുങ്കൽ വീട്ടിൽ പ്രഭാകരൻ എന്ന 45 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇന്നലെ രാത്രി വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുകൾ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വഞ്ചിവയൽ കോളനിയിലേക്ക് പോകുന്നവഴിയിൽ കലുങ്കിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് ബന്ധുക്കൾ വനപാലകരെ വിവരമറിയിക്കുകയും വള്ളക്കടവ് ഫോറസ്റ്റ്‌റേഞ്ച് ഓഫീസിൽ നിന്നും വനപാലകരെത്തി പരിശോധന നടത്തി.
ഇയാളുടെ കഴുത്തിലും മുഖത്തും പരിക്ക് കണ്ടതിനെ തുടർന്ന് വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാവാമെന്ന് കരുതി യെങ്കിലും മരിച്ചയാൾക്ക് ഫിക്‌സ് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു തുടർന്ന് വനപാലകർ കുമളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായ അയച്ചു പോസ്റ്റുമോർട്ടനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും