തിരുവനന്തപുരം: വണ്ടിപെരിയാര്‍ കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിന്റെ പേരില്‍ ഡിജിപിയുടെ വസതിയ്ക്ക് മുന്നിൽ മഹിളാ മോര്‍ച്ച പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് രാവിലെയായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അഞ്ച് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകർ ഡിജിപിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധത്തിനിടയില്‍ അഞ്ച് പ്രവര്‍ത്തകരും വസതിയുടെ ഗെയിറ്റ് തള്ളിതുറന്ന് അകത്തേക്ക് കയറുകയാണ് ചെയ്തത്. വസതിയ്ക്ക് മുന്നിൽ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിപ്പ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയുടെ വസതിയിലെത്തി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് മുന്നില്‍ പ്രതിഷേധം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് വസതിയ്ക്ക് മുന്നില്‍ എത്തിയത്. പ്രതിഷേധം നടത്തിയ അഞ്ചു പ്രവര്‍ത്തകര്‍ എങ്ങനെ എത്തി. ഗെയിറ്റ് തള്ളിതുറന്ന് അകത്ത് കയറിയത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.