ജനകീയനായ പൊലിസ് ഓഫിസർ ടി ഡി സുനിൽകുമാർ വണ്ടി പെരിയാറിനോട് വിട പറയുന്നു; വിട പറയുന്നത് മുണ്ടക്കയം സ്വദേശിയായ ഉദ്യോഗസ്ഥൻ

വണ്ടിപ്പെരിയാർ : ജനകീയനായ പൊലിസ് ഓഫിസർ ടി ഡി സുനിൽകുമാർ വണ്ടി പെരിയാറിനോട് വിട പറയുന്നു. മൂന്നു വർഷക്കാലത്തെ സേവനങ്ങൾക്ക് വണ്ടിപ്പെരിയാർ നിവാസികളുടെ സ്നേഹാദരവ് കൈപ്പറ്റിയാണ് ഇദ്ദേഹം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നത് മുണ്ടക്കയം സ്വദേശിയായ ടി.ഡി സുനിൽകുമാർ3 വർഷങ്ങൾക്ക് മുൻപാണ് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായി ചുമതല ഏൽക്കുന്നത് . ഇക്കാലയളവിൽ ക്രമസമാധാന പാലന രംഗത്തും . സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും പ്രശംസനീയമായ സേവനങ്ങളാണ് സുനിൽകുമാർ നടത്തിവന്നിരുന്നത്. ഇതിൽ എടുത്തു പറയേണ്ടത് കേരളക്കരയെ യാകെ നടുക്കിയ വണ്ടിപ്പെരിയാർ ചുര ക്കുളം എസ്റ്റേറ്റിലെ 6 വയസുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവന്നത്. കൂടാതെ ഇതോടൊപ്പം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ തന്റെ സേവനത്തിനിടെ 3 കൊലപാതക കേസുകളും ഇദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.

Advertisements

ഒപ്പം തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടന്നു വരുന്ന അതിക്രമങ്ങൾ തടയുന്നതിനായി ബോധവത്ക്കരണ പരിപാടികളടക്കമുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുമുണ്ട്. ഈ കാലയളവിൽ വണ്ടിപ്പെരിയാർ പോലീസ്റ്റേഷൻ പരിധിയിൽ നിരവധി പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ കേസുകളിലെല്ലാം കൃത്യമായ അന്വേഷണം നടത്തി. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ യുവതലമുറയെ ലഹരിക്കടിമകളാക്കുന്ന വിധത്തിലുള്ള നിരവധികഞ്ചാവുകേസുകൾ കണ്ടെത്തി പ്രതികൾക്ക് തക്ക ശിക്ഷ വാങ്ങി നൽകുന്നതിലും സുനിൽ കുമാറിന്റെ നേതൃത്വപാടവം പ്രശംസനീയമായിരുന്നു. കഴിഞ്ഞ 2 പ്രളയകാലത്തും കൊവിഡ് എന്ന മഹാമാരിയിലും നിസഹായരായവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകിയും .

പല സന്നധ പ്രവർത്തകരെ സംഘടിപ്പിച്ച് വിവിധ സഹായങ്ങൾ നൽകിയും കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെ പ്രതീകമായും പ്രവർത്തിച്ചിട്ടുമുണ്ട്. കൂടാതെ വണ്ടിപ്പെരിയാറിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ . പുണ്യം പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രീൻ വണ്ടിപ്പെരിയാർ പദ്ധതിയും നടപ്പിലാക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുമുണ്ട് .

അധ്യാപനവൃത്തിയിൽ നിന്നും പോലീസ് സേനയിലെത്തിയതു കൊണ്ട് പൊതുജനങ്ങളോട് വളരെ സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. 3 വർഷക്കാലയളവിൽ തന്റെ നിയമപാലന പ്രവർത്തനങ്ങൾക്ക് മികച്ച പിൻതുണകൾ നൽകുകയും . തന്നോട് സഹകരിക്കുകയും ചെയ്ത വണ്ടിപ്പെരിയാർ നിവാസികൾക്ക് നന്ദി അറിയിച്ചു കൊണ്ടാണ് ഇദ്ദേഹം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.