വണ്ടിപ്പെരിയാർ : ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ ഗണേശനും ഭാര്യ റാണിയും 2 പെൺകുട്ടികളും കാഴ്ച്ചയ്ക്ക് തകരാറുള്ള വൃദ്ധമാതാവുമടങ്ങുന്ന കുടുംബമാണ് കഴിഞ്ഞ 6 മസാക്കാലമായി മെഴുകുതിരിവെളിച്ചത്തിൽ കഴിയുന്നത്. വൈദ്യുതിബിൽ കുടിശ്ശിഖ വന്നതിനെ തുടർന്ന് വൈദ്യുതി വിഛേദിച്ചതിനാൽ ആണ് ഇവർ ഇരുട്ടിൽ കഴിയുന്നത്. 375 02 കുടിശ്ശിഖ കാട്ടി ബിൽ വന്നതോടെ ഇത്രയും തുക അടയ്ക്കുവാൻ ഈ നിർദ്ധന തോട്ടം തൊഴിലാളി കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
ഇവർ ഇപ്പോൾ താമസിക്കുന്ന ലയം മറ്റൊരു കുടുംബം താമസിച്ചു വന്നിരുന്നതായിരുന്നു ഗണേശന്റെ ഭാര്യ എസ്റ്റേറ്റിൽ സ്ഥിര തൊഴിലാളിയായതോടെ ശോചനീയാവസ്ഥയിലായിരുന്ന ലയം ഇവർ സ്വന്തം ചിലവിൽ താമസയോഗ്യമാക്കുകയായിരുന്നു ഇതിനൊപ്പം തകരാറിലായിരുന്ന വയറിംഗും മറ്റും മാറി ഉപയോഗയോഗ്യമാക്കുകയും ചെയ്തു . ഇതിന് ശേഷമാണ് അധിക ഉപയോഗം കാട്ടി ഭീമമായ വൈദ്യുതി ബിൽ ഇവർക്ക് ലഭിക്കുന്നത്. 2020 ജനുവരിയിലാണ് ഇവർ ഇവിടെ സ്ഥിരതാമസമാക്കിയത് തുടർന്ന് 4 മാസത്തോളം വൈദ്യുതി ബിൽ അടച്ച ശേഷമാണ് കുടിശിഖയിനത്തിൽ ഭീമമായ തുക കാട്ടി ബിൽ ലഭിക്കുന്നത്. ഇതിനെക്കുറിച്ച് ഗണേശന്റെ ഭാര്യ റാണി പറയുന്നതിങ്ങനെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ . മുൻപ്താമസക്കാരായിരുന്നവരുടെ കാലം മുതലുള്ള അധിക ബില്ലാണെന്നും . വൈദ്യുതി വയറിംഗിലെ യോ മറ്റ് കാരണങ്ങളാലോ വന്ന അധിക ബില്ലാവാമെന്നും . തകരാറിനെക്കുറിച്ച് മുൻപ് താമസിച്ചിരുന്നവർ വൈദ്യുതി വകുപ്പിനെ അറിയിച്ചിരുന്നില്ലാ എന്നുമാണ് അധികൃതരുടെ വിശദീകരണം. മുൻപ് താമസിച്ചിരുന്നവരോട് ഈ തുക എസ്റ്റേറ്റ് അധികൃതർ കൈപ്പറ്റേണ്ടതായിരുന്നുവെന്നും കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എന്തായാലും ഇക്കാരണങ്ങളാൽ ഇവരുടെ 6 ലും 7 ലും പഠിക്കുന്ന 2 പെൺ കുട്ടികളുടെ പഠനവും ഇരുട്ടിലായിരിക്കുകയാണ് മെഴുകുതി രിവെളിച്ചത്താലും മൊബൈൽ വെളിച്ചത്താലുമാണ് കുട്ടികൾ പഠിക്കുന്നത്..
സുഖമില്ലാതെ ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥയിലാണ് ഗ്രഹനാഥനായ ഗണേശൻ . ഭാര്യ റാണിയുടെ എസ്റ്റേറ്റ് ജോലിയിൽ നിന്നും ലഭിക്കുന്നവരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയതിനാൽ തങ്ങളുടെ കുട്ടികളുടെ പഠനത്തെയടക്കം ബാധിച്ചിരിക്കുന്ന പ്രതി സന്ധിക്ക് പരിഹാരം കാണണമെന്ന് ഇവർ ആവശ്യപെട്ടു.