വൈക്കം നഗരസഭ 17 ആം വാർഡ് സഭ നടത്തി

വൈക്കം:വൈക്കം നഗരസഭ 17-ാം വാർഡിലെ അവസാനത്തെ വാർഡുസഭ നടത്തി. വൈക്കം തെക്കേനട ഗവൺമെൻ്റ് സ്കൂൾ ഹാളിൽ നഗരസഭ കൗൺസിലർ എബ്രഹാം പഴയകടവൻ്റെ അധ്യക്ഷതയിൽ നടന്ന യോഗംനഗരസഭ വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധുസജീവൻ ഉദ്ഘാടനം ചെയ്തു. വൈക്കംനഗരസഭ പ്രദേശത്തെ കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായുള്ള പദ്ധതി കൗൺസിലർ എബ്രഹാം പഴയകടവനെ ഉൾപ്പെടുത്തി മന്ത്രിറോഷിഅഗസ്റ്റിനെ കണ്ട് യഥാർഥ്യമാക്കിയത് 17ാം വാർഡ് കൗസസിലറും നഗരസഭ ചെയർപേഴ്സണുമായിരുന്ന രാധികാശ്യാമിൻ്റെ നിശ്ചയ ദാർഢ്യം മൂലമാണെന്ന് സിന്ധു സജീവൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

Advertisements

ചെയർപേഴ്സണായിരുന്ന ഒന്നരവർഷക്കാലത്തിനിടയിൽ നഗരസഭയിൽ കുടിവെള്ള പദ്ധതി, ബീച്ച് മണ്ണിട്ട് നികത്തൽ, കുട്ടികളുടെ പാർക്ക് നവീകരണം, ലൈഫ് പദ്ധതിയിൽ 152 വീടുകൾ തുടങ്ങിയവ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവരുടെയും നഗരസഭ കൗൺസിലിൻ്റേയും സഹായ സഹകരണങ്ങളോടെ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി രാധികാശ്യാം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കൗൺസിലർമാരായ രാജശേഖരൻ,പി.ഡി.ബിജിമോൾ, കോൺഗ്രസ്ബൂത്ത് പ്രസിഡൻ്റ് സോമൻ, ഷാജിവല്ലൂത്തറ ,ജോബി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles