ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. വന്ദനയുടെ വീട് സന്ദര്‍ശിച്ചു

കടുത്തുരുത്തി: ഡോ. വന്ദനയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.

Advertisements

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് രേഖാ ശര്‍മ്മ നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ രേഖ ശര്‍മ്മയോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ രേഖ ശര്‍മ്മയോടാണ് വന്ദനയുടെ മാതാപിതാക്കള്‍ ആവശ്യം ഉന്നയിച്ചത്. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രക്ഷിതാക്കള്‍ക്ക് രേഖ ശര്‍മ്മ ഉറപ്പു നല്‍കി. ദേശീയ വിതാ കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തി ന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച കമ്മീഷന്‍ വെള്ളിയാഴ്ച പോലീസില്‍നിന്നും വിവരങ്ങള്‍ തേടും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.