ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജെസിഐയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും നാലു വനിതകൾ ബൈക്കിൽ നടത്തിയ യാത്ര വൈക്കത്ത് സമാപിച്ചു. വനിതകൾ നേതൃത്വം നൽകുന്ന വൈക്കം ശ്രീമഹാദേവ കോളേജിലാണ് യാത്ര സമാപിച്ചത്. കോളേജിൽ എത്തിച്ചേർന്ന യാത്രികർക്ക് പ്രിൻസിപ്പൽ ഡോ ധന്യ എസ്, വൈസ് പ്രിൻസിപ്പൽ നിതിയ പി കെ, മാനിഷ കെ ലത്തീഫ് , സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി, സൂപ്രണ്ട് ശ്രീജ എം എസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
ബ്രേക്ക് ദ ബയാസ് എന്ന മുദ്രാവാക്യവുമായിട്ടാണ് യാത്ര നടത്തിയത്. ഷൈനി രാജ് കുമാർ, ചിത്ര എസ് എസ്, ആർഷ പി ജെ, റീന എന്നിവരാണ് യാത്ര നയിച്ചത്. തുടർന്ന് നടന്ന “സ്ത്രീ ശാക്തീകരണത്തിൽ ജനപങ്കാളിത്തം ” എന്ന വിഷയത്തിലുള്ള സിംപോസിയം ജെ സി ഐ ശ്യാംകുമാർ ബി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കോളേജ് മാനേജർ ബി മായ, സാമൂഹിക പ്രവർത്തക മോളി വർഗ്ഗീസ്, മായദേവി, സന്ധ്യാ എന്നിവരെ ആദരിച്ചു. അനശ്വര കെ പിള്ള അധ്യക്ഷത വഹിച്ചു. മനോജ് കുമാർ രൂപഷ് ആർ മേനോൻ, മാത്യു കൊട്ടാരച്ചിറ, അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.