തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോൾ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തമ്പാനൂർ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പരിസരം, പൊതുസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങള്‍ അതീവ സുരക്ഷാമേഖലയാണ്. റെയില്‍വേ സ്റ്റേഷന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബറ്റാലിയന് പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ
തമ്പാനൂർ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ എട്ട് മുതല്‍ 11 വരെ സര്‍വീസുകള്‍ ഉണ്ടാകില്ല. ഇവിടെ ഷോപ്പിങ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും. തമ്ബാനൂരില്‍ നിന്നുളള ബസുകള്‍ വികാസ് ഭവനില്‍ നിന്ന് പുറപ്പെടും.
രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തില്‍ ഗതാഗതനിയന്ത്രണമുണ്ടാകും.
ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓള് സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂര്‍, ആശാന് സ്ക്വയര്‍, ആര്.ബി.ഐ., ബേക്കറി ജങ്ഷന്, പനവിള, മോഡല്‍ സ്കൂള്‍ ജങ്ഷന്, അരിസ്റ്റോ ജങ്ഷന്, തമ്ബാനൂര്‍, ബേക്കറി ജങ്ഷന്, വാന്റോസ്, ജേക്കബ്സ്, സെന്‍ട്രല്‍ സ്റ്റേഡിയം വരെയുള്ള റോഡിലുമാണ് നിയന്ത്രണം. റോഡിന്റെ ഇരുവശത്തും പാര്‍ക്കിങ് അനുവദിക്കില്ല.
സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്റെ ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാകും.
ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കേണ്ട ചില എക്സ്പ്രസ് ട്രെയിനുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍
1.ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്.
2.എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്.
3.മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്.
4.ചെന്നൈ-തിരുവനന്തപുരം മെയില്‍.
5.മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
- മലബാര്‍ എക്സ്പ്രസ് വൈകീട്ട് 6.45ന് യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്നാണ്.
- ചെന്നൈ മെയില്‍ വൈകിട്ട് 3.03ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും.
8.നാഗര്‍കോവില്‍-കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും.