കൊച്ചി :വരാപ്പുഴയില്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനത്തില്‍ നിന്നും നടന് ധര്മജന് ബോള്‍ഗാട്ടി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തില്‍. പടക്ക നിര്‍മാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടിയാണ് നടന് സംഭവ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകള്‍ക്കകമായിരുന്നു സ്ഫോടനം സംഭവിച്ചത്.
താനും സുഹൃത്തും സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണ് തകര്‍ന്നതെന്നും സുഹൃത്തുക്കള്‍ നടത്തുന്ന പടക്ക നിര്‍മാണ ശാലയാണ് സ്ഫോടനത്തില്‍ തകര്‍ന്നതെന്നും നടന് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയിലാണ് സ്ഫോടനം നടന്നത് ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.
സ്ഥലത്തെ വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്നവരായിരുന്നു. ലൈസന്‍സും ഉള്ളവരാണ്. പക്ഷെ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതാണ് പ്രശ്നമായത്. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം സംഭവിച്ചതെന്നും ധര്മ്മജന് പറഞ്ഞു