കൊച്ചി: എറണാകുളത്ത് പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വരാപ്പുഴ മുട്ടിനകത്താണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു, മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.
Advertisements
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വീടിനോട് ചേർന്നുള്ള നിർമാണ ശാലയിലാണ് സ്ഫോടനുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൻ ശബ്ദത്തോടെ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഏലൂർ ഉൾപ്പെടെ കിലോമീറ്ററുകളോളം ദൂരെയുള്ള പ്രദേശങ്ങളിൽ വരെ അതിന്റെ പ്രകമ്പനമുണ്ടായി. സമീപത്തെ നിരവധി വീടുകളുടെ ജനൽ ചില്ലുകളും പൊട്ടിത്തെറിച്ചു.
അഗ്നി രക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.