പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.കോട്ടയം പെരുമ്ബനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കോട്ടയം പാമ്ബാടി സ്വദേശി സനല്‍ (25) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വൈകിട്ടോടെയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചത്.
ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത് ലിവിയോണിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനല്‍ മരിച്ചിരുന്നു.ഇവിടെ ഇതിന് മുമ്ബും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാല്‍, വീണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോള്‍ ദാരുണസംഭവമുണ്ടായിരിക്കുന്നത്.