വാസൻ ഐ കെയർ കോട്ടയവും, ഗിരിദീപം ഇൻസ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിങ്ങും, സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

കോട്ടയം : വാസൻ ഐ കെയർ കോട്ടയവും, ഗിരിദീപം ഇൻസ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിങ്ങും, സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് മുന്നോടിയായി കോളേജിൽ ഇന്നു രാവിലെ ഒൻപതു മണിക്ക് നടന്ന ഉൽഘാടന ചടങ്ങിൽ വാസൻ ഐ കെയർ സീനിയർ കൺസൽട്ടൻ്റ് ഡോക്ടർ വർഗീസ് മാത്യുവും , ഗിരിദീപം കോളേജ് ഡയറക്ടർ റവ. ഫാ. റോബിൻ ഈട്ടിത്തടത്തിൽ ഓ ഐ സിയും കോളേജ് പ്രിൻസിപ്പാൾ ഡോ. ആന്റണി തോമസും സംസാരിച്ചു. വാസൻ ഐ  കെയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൂരജും കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ, ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് മീര എം നായർ, സ്റ്റുഡന്റ് കോർഡിനേറ്റർ അമൃത, മീരകൃഷ്ണ, സോഷ്യൽ വർക്ക്‌, ഹെഡ് ഓഫ് ഡിപ്പാർട്മെന്റ, സാറ അലക്സ്‌, സ്റ്റുഡന്റ് കോർഡിനേറ്റർ ജോഷുവ ഷിബി എന്നിവർ ചേർന്ന്  പരിപാടിക്ക് നേതൃത്വം നൽകി. സെപ്റ്റംബർ മൂന്ന് നാല് തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 3.00 വരെ ആയിരിക്കും ക്യാമ്പ് നടക്കുക.  പ്രദേശ നിവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാം എന്ന് കോളേജ് അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles