വാസ്‌ലിൻ നിസാരക്കാരൻ അല്ല: ഉപയോഗങ്ങള്‍ നിരവധി; അറിയാം ഇക്കാര്യങ്ങള്‍

പെട്രോളിയം ജെല്ലിയായ വാസ്‌ലിൻ സൗന്ദര്യ വർധക സാധനം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ഇത്തരം ഒരു കാര്യത്തില്‍ ഒതുക്കാനാകാത്തതാണ് വാസ്‌ലിൻ.ചര്‍മ സംരക്ഷണത്തിന് മാത്രമല്ല, മുടി സംരക്ഷണത്തിനും പിന്നെ നമ്മുടെ നിത്യോപയോഗത്തിനും ഇതു നല്‍കുന്ന സഹായം ചില്ലറയല്ല.കണ്ണിനു താഴെയുള്ള ചുളിവുകള്‍ക്കും വരള്‍ച്ചയ്‌ക്കും ഒരു ഐ ക്രീം പോലെ വാസ്‌ലിൻ ജെല്ലി ഉപയോഗിക്കാം. ഇത് കണ്‍തടങ്ങളെ തിളക്കമുള്ളതാക്കുകയും ചുളിവുകള്‍ കുറയ്‌ക്കുകയും ചെയ്യുക.ശരീരത്തില്‍ മുറിവോ പോറലോ ഉണ്ടായാല്‍, ആ ഭാഗം വൃത്തിയാക്കിയതിനു ശേഷം പെട്രോളിയം ജെല്ലി പുരട്ടുക. ഇത് മുറിവ് നേരത്തെ ഉണങ്ങാൻ സഹായിക്കും. എന്നാല്‍ മുറിവില്‍ അണുബാധയുണ്ടെങ്കില്‍ ഇത് ചെയ്യരുത്.കണ്‍പോളകള്‍ വരണ്ടിരിക്കുന്ന പ്രശ്നമുണ്ടെങ്കില്‍ ദിവസത്തില്‍ രണ്ടുതവണ വാസ്‌ലിൻ കണ്‍പോളകളില്‍ പുരട്ടുക. വരണ്ട ചർമ്മമുള്ളവരിലും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവരിലുമൊക്കെ കണ്‍പോളകള്‍ വരണ്ട് അടരുന്നത് സാധാരണമാണ്.

Advertisements

ദീർഘനേരം ജലാംശം ലഭിക്കുന്നതിന് ലിപ് ബാമിനൊപ്പം ഇവ ഉപയോഗിക്കാം. ആദ്യം ലിപ് ബാം പുരട്ടി അതിനു മുകളില്‍ വേണം പെട്രോളിയം ജെല്ലി പുരട്ടാൻ. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്താല്‍ രാത്രി മുഴുവൻ ചുണ്ടുകള്‍ക്ക് മുകളില്‍ ഒരു മാസ്ക് പോലെ പ്രവർത്തിക്കും.വായയുടെ കോണുകളിലായി കാണപ്പെടുന്ന കരുവാളിപ്പ് അകറ്റാനും പെട്രോളിയം ജെല്ലി പുരട്ടാം. ഉറങ്ങുന്നതിനു മുൻപായി പുരട്ടിയാല്‍ മതി.മുടി സംരക്ഷണത്തിനും ഉപയോഗിയ്‌ക്കാവുന്ന ഒന്നാണിത്. അഴിച്ചിട്ട മുടി അല്പം കഴിഞ്ഞാല്‍ പാറിപറന്ന് വഷളാകുന്നതാണ് പലരുടേയും പ്രശ്‌നം. ഇത്തരത്തില്‍ ഒതുക്കമില്ലാത്ത മുടിയിഴകളെ ഇണക്കാന്‍ പറ്റിയ ഏജന്റാണ് വാസ്‌ലിന്‍.പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നില്‍ക്കാനും ഇതു സഹായിക്കും. പെര്‍ഫ്യൂം ശരീരത്തിലടിക്കും മുമ്ബേ ആ ഭാഗത്ത് അല്പം വാസ്‌ലിന്‍ പുരട്ടുക. അതിന് മുകളിലായി പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. ചര്‍മ്മത്തില്‍ സ്‌പ്രേ പറ്റിനില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ജെല്ലിയില്‍ ഇത് പറ്റിനില്‍ക്കുകയും അതുവഴി ഏറെ നേരം പെര്‍ഫ്യൂം ഗന്ധം ശരീരത്തില്‍ തങ്ങി നിലനില്‍ക്കുകയും ചെയ്യും.നെയില്‍ പോളിഷ് ചെയ്യുമ്പോള്‍ ആ നിറം നഖം വിട്ട് പുറത്തേക്ക് പടരാതിരിക്കാന്‍ നെയില്‍ പോളിഷ് ഇടുന്നതിന് മുമ്ബായി വാസ്‌ലിന്‍ നഖത്തിന്റെ ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നല്ലൊരു മെയ്‌ക്ക് അപ് റിമൂവറായി വാസ്‌ലിന്‍ ഉപയോഗിക്കാവുന്നതാണ്. ചെറിയൊരു കഷണം പഞ്ഞിയെടുത്ത് ജെല്ലിയില്‍ മുക്കി പുരട്ടി മേയ്‌ക്കപ്പ് തുടച്ചെടുത്താല്‍ വേഗം നീക്കാന്‍ സഹായിക്കും. തികച്ചും സുരക്ഷിതമായ വഴി കൂടിയാണിത്.കണങ്കാല്‍, കാല്‍മുട്ട്, കണങ്കൈ, കൈമുട്ട് എന്നീ ഭാഗങ്ങളില്‍സ്‌കിന്‍ ലോഷനുകള്‍ പുരട്ടും മുമ്ബ് ഇവിടങ്ങളില്‍ ഒരല്പം വാസ്‌ലിന്‍ പുരട്ടുന്നത് നല്ലതാണ്.പൊള്ളലുകളുടേയും മുറിവുകളുടേയും പാടിനു മുകളില്‍ സ്ഥിരം അല്‍പകാലം ഉപയോഗിച്ചാല്‍ ഇത്തരം പാടുകളും വടുക്കളുമെല്ലാം മാഞ്ഞു തുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.