താനെ: വാസ്തുദോഷം അകറ്റാനും ഭര്‍ത്താവിന് ശാന്തിയും ഐശ്വര്യവും സര്‍ക്കാര്‍ ജോലിയും ലഭിക്കാനുമായി യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചു വര്‍ഷത്തോളമാണ് സംഘം യുവതിയെ ലൈംഗിക വേഴ്ച്ചകള്‍ക്ക് ഉപയോഗിച്ചത്. താനെയിലെ പാല്‍ഘറിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ യുവതിയെ വര്‍ഷങ്ങളോളം കൂട്ടബലാത്സംഗം ചെയ്തത്.
2018 മുതല്‍ പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. വീടിൻ്റെ വാസ്തുദോഷവും ഭര്‍ത്താവിന് മേലുള്ള ദോഷങ്ങളും മാറ്റമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വാസ്തുദോഷം, ദുഷ്ടശക്തികളുടെ സാന്നിധ്യം ഭര്‍ത്താവിന് മേലുള്ള ദോഷങ്ങള്‍ എന്നിവ മന്ത്രവാദത്തിലൂടെ ഇല്ലാതാക്കുമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഭര്‍ത്താവ് ദുഷ്ടശക്തികളുടെ പിടിയിലാണെന്ന് പ്രതികള്‍ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിഹാരക്രിയകള്‍ നടത്താനെന്ന പേരില്‍ 2018 ഏപ്രില്‍ മുതല്‍ പ്രതികള്‍ ഇരയുടെ വീട്ടില്‍ പതിവായി വരാൻ തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതി തനിച്ചായിരിക്കുമ്ബോഴായിരുന്നു ഇവര്‍ എത്തിയിരുന്നത്. പിന്നീട് ‘പഞ്ചാമൃതം’ എന്ന പേരില്‍ മയക്കുമരുന്ന് കലക്കിയ പാനീയം നല്കി പ്രതികള്‍ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങി. ഇരയില്‍ നിന്ന് സ്വര്‍ണവും പണവും ഇവര്‍ തട്ടിയെടുത്തു. ഭര്‍ത്താവിന് ശാന്തിയും ഐശ്വര്യവും സര്‍ക്കാര്‍ ജോലിയും ലഭിക്കാൻ കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞാണ് ഇവ തട്ടിയെടുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിനെതിരെ നേരത്തെയും സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.