കോട്ടയം : കോട്ടയം നാഗമ്പത്ത് കണ്ടെയ്‌നര്‍ ലോറി സകൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നാഗമ്പടം മേല്‍പ്പാലത്തിലായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം. നഗരത്തില്‍ നിന്ന് കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിലേക്ക് കടക്കവെ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായാണ് ലഭിക്കുന്ന വിവരം. ട്രാഫിക്ക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരേയും വാഹനത്തിന് അടിയില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് 108 ആംബുലന്‌സില്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.