വട്ടിയൂർക്കാവിലെ തൊട്ടടുത്ത വീട്ടിൽ താമസിച്ചത് കൊടും തീവ്രവാദി : പ്രദേശവാസിയായ യുവതിയെ വിവാഹം കഴിച്ചത് തീവ്രവാദിയെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് ഇയാൾ പിടിയിലായതോടെ : ഞെട്ടലിൽ സ്വദേശികൾ

തിരുവനന്തപുരം : തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന താടിക്കാരൻ കൊടും തീവ്രവാദിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് വട്ടിയൂര്‍കാവിലെ നാട്ടുകാർ. വട്ടിയൂര്‍കാവിലെ കല്ലുമല വാഴോട്ടു കോണത്ത് ഐഎസ് ബന്ധമുള്ള കൊടും കുറ്റവാളി സാദ്ദീഖ് ബാഷ കഴിഞ്ഞത് ഒരു പാവത്തിന്റെ റോളില്‍ . ഒന്നോ രണ്ടോ ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ എത്തും. ചെന്നൈയില്‍ നിന്നും സമ്മാനപ്പൊതികളുമായി എത്തിയിരുന്ന സാദ്ദീഖ് ബാഷ വന്നു കഴിഞ്ഞാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയിട്ടെ മടങ്ങൂ. വാഴോട്ടുകോണത്തെ കുട്ടിക്ക് ചെന്നൈയില്‍കാറിന്റെ സെക്കന്റ്‌സ് വില്‍പ്പന നടത്തുന്ന സാദ്ദീഖ് വരനായി എത്തിയപ്പോള്‍ കുടുംബത്തിലാകെ സന്തോഷമായിരുന്നു.

Advertisements

ചെന്നൈ മൈലാടുംപാറയിലെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. വിവാഹ പ്രായമായെങ്കിലും സാമ്ബത്തിക പരാധീനതകള്‍ കാരണം യുവതിയെ കെട്ടിച്ചയക്കാന്‍ നന്നേ പാടുപെട്ട കുടുംബത്തെ സഹായിച്ചത് മണക്കാട്ടെ ഒരു പള്ളി കമ്മിറ്റിയാണ്. കുട്ടിയുടെ അച്ഛന് ജോലി ഒരു മീന്‍ വില്‍പ്പന ക്കാരന്റെ സഹായി എന്ന നിലയിലായിരുന്നു’. തുച്ഛമായ വരുമാനം അമ്മ ഒരു കല്ല്യാണ മണ്ഡപത്തില്‍ ക്ലീനിങ് ജോലികള്‍ക്ക് പോയി വന്നു . മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ കൂടുതല്‍ അന്വേഷിക്കാനൊന്നും പോയില്ല .ചെന്നൈയിലെ ബന്ധുവിനെ വിശ്വസിച്ച്‌ എല്ലാം മുന്നോട്ടു നീക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാദ്ദീഖ് ബാഷ വിവാഹം കഴിച്ചതോടെ കുടുംബം വാഴോട്ടു കോണത്തെ ഇരുനില വീടിന്റെ മുകളിലെത്തെ നില വാടകയ്ക്ക് എടുത്ത് അങ്ങോട്ടു മാറി. ആഴ്ചയില്‍ ഒരിക്കല്‍ വന്നു പോയിരുന്ന സാദ്ദീഖ് ബാഷയുടെ സ്വഭാവവും നീക്കവും നാട്ടുകാര്‍ക്കിടയിലും മറ്റ് സംശയങ്ങള്‍ക്ക് ഇടവെച്ചിരുന്നില്ല. ഇതിനിടയില്‍ ആദ്യ കുഞ്ഞ് പിറന്നു. തുടര്‍ന്ന് കോവിഡ് കാലമായതോടെ സാദ്ദീഖ് ബാഷയുടെ വരവ് കുറഞ്ഞു. അവസാനമായി സാദ്ദീഖ് ബാഷ വട്ടിയൂര്‍കാവില്‍ എത്തിയത് ഡിസംബര്‍ – ജനുവരി മാസങ്ങളിലാണന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സുറുമി വീണ്ടും ഗര്‍ഭിണിയായി.

വീടിന്റെ വാടക മുടങ്ങിയതോടെ ഹൗസ് ഓണര്‍ വീടൊഴിയാന്‍ ആവിശ്യപ്പെട്ടു. ഇതിനിടെ സിദ്ദീഖ് ബാഷ തമിഴ്‌നാട് പൊലീസിന്റെ പിടിയിലുമായി. വീടിന് വാടക നല്‍കാന്‍ നിവര്‍ത്തിയില്ലാത്ത കുടുംബം പെരുവഴിയിലാവുന്ന അവസ്ഥ വന്നപ്പോള്‍ നാട്ടിലെ സി പി എം പ്രാദേശിക നേതാവാണ് ഇവര്‍ക്ക് മറ്റൊരു ചെറിയ വീട് താമസത്തിനായി വിട്ടു നല്‍കിയത്. ആ വീട്ടിലാണ് കഴിഞ്ഞ മാസം എന്‍ഐഎ എത്തിയതും റെയ്ഡ് നടത്തിയതും. സംസ്ഥാന ഇന്റലിജന്‍സും വട്ടിയൂര്‍കാവ് പൊലീസും നാട്ടില്‍ എത്തി വിവരം ശേഖരിച്ചിരന്നെങ്കിലും എന്‍ഐഎ എത്തിയതിന് ശേഷമാണ് നാട്ടുകാര്‍ മനസിലാക്കുന്നത് സമീപത്ത് താമസിച്ചിരുന്നതുകൊടും കുറ്റവാളിയാണെന്ന്.

തഞ്ചാവൂരിനടുത്തുള്ള മൈലാടും തുറൈ മുഹമ്മദ് ഹനീഫ മകന്‍ സാദ്ദീഖ് ബാഷയുള്‍പ്പെടെ അഞ്ചു പേര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് സാദ്ദിഖ് ബാഷയേയും കൂട്ടരേയും തേടി ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി21 ന് മൈലാടുംപാറ റെയില്‍വേ സ്റ്റേഷന് മുന്നില്‍വെച്ച്‌ കാറില്‍ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ തന്നെ സാദ്ദിഖ് ബാഷ് പൊലീസിന് നേരെ തോക്ക് ചൂണ്ടി.ബാഷുടെ അപ്രതീക്ഷത നീക്കത്തില്‍ പൊലീസ് പിന്നോട്ട് എടുത്തെങ്കിലും

ഒടുവില്‍ മല്‍പിടിത്തത്തലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്. ഇവരുടെ കാറില്‍ നിന്നും സ്ഫോടക വസ്തുക്കള്‍, പെന്‍ക്യാമറ,തോക്ക്, ലാപ്‌ടോപ്പ് , തുടങ്ങിയ സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ആയുധ നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതികളെ പൊലീസ് തൃച്ചി ജയിലിലടച്ചു. ഇവര്‍ ഐ എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളും തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് കേസ് എന്‍ ഐ എ യ്ക്ക് കൈമാറി.കേസ് പരിശോധിച്ച എന്‍ ഐ എ തമിഴനാട്ടിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ചെന്നൈയ്ക്ക്ടുത്ത് സാദ്ദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജില്‍ നിന്നും ചില ലഘു ലേഘകള്‍ എന്‍ ഐ എ കണ്ടെടുത്തു.

ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയില്‍ നിന്നും കിട്ടി. പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നും സാദ്ദിഖ് ബാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ മണ്ണടി കുറുവം പേട്ടയില്‍ സാദ്ദിക് ബാഷയ്ക്ക് ഉണ്ടായിരുന്ന കാറിന്റെ സെക്കന്റ് സെയില്‍സ് കേന്ദ്രവും എന്‍ ഐ എ റെയിഡു ചെയ്തിരുന്നു .കേന്ദ്രത്തില്‍ നിന്നും ലഭിച്ച തെളിവുകളാവും കേസില്‍ നിര്‍ണായകമാവുക. ഈ കേന്ദ്രത്തില്‍വെച്ച്‌ യുവാക്കള്‍ക്ക് ആയോധനകലയില്‍ സാദ്ദിഖ് ബാഷ പരിശീലനം നല്കിയിരുന്നതായും വ്യക്തമായി. ഇവര്‍ക്ക് പരിശീലനം നല്കി ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലടക്കം സാദ്ദിഖ് ബാഷയ്ക്കെതിരെ 10ലധികം കേസുകള്‍ ഉണ്ട്.

2017ല്‍ വടക്കന്‍ ചെന്നൈയില്‍ വെച്ച്‌ ആയുധ നിയമ പ്രകാരവും ചില നിയമ വിരുദ്ധ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടും സാദ്ദിഖ് ബാഷ പിടയിലായിട്ടുണ്ട്. സാദ്ദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍കാവിലുള്ള കല്ലുമല. കഴിഞ്ഞ ദിവസം എന്‍ഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂര്‍ക്കാവ് കല്ലുമലയിലെ വീട്ടില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.. സാദ്ദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകള്‍ അതിശക്തമാണ്. കളിയിക്കാവിളയില്‍ സ്പെഷല്‍ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദ്ദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാര്‍ട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ; ഇന്‍ലക്ച്വല്‍ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദ്ദിഖ് ബാച്ചയുടെ ഇടപെടലുകള്‍.

ഈ സംഘടനകള്‍ മുമ്ബോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരന്‍ അല്‍ഉമ്മ തലവന്‍ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

Hot Topics

Related Articles