കോട്ടയം: കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി യുന്ന സുരേഷ്.ബി ( വാവ സുരേഷ് ) യുടെ ആരോഗ്യനില സാധാരണ നിലയിലേക്ക്. സുരേഷിനെ ഐ.സി.യു.വിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി.
ഓർമ്മശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു. ആഹാരം നൽകിത്തുടങ്ങി. ന്റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട് എന്നും ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാവാ സുരേഷിനെ കുറിച്ചിയിൽ പാമ്പ് കടിച്ചത്. മൂർഖന്റെ കടിയേറ്റ വാവയെ ആദ്യം കോട്ടയം ഭാരത് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച വാവാ സുരേഷിന്റെ തലച്ചോറിനെയും ഹൃദയത്തെയും അടക്കം വിഷം ബാധിച്ചിരുന്നു. ഈ അവസ്ഥയിൽ നിന്നും ഇദ്ദേഹം ഇപ്പോൾ പുരോഗതി പ്രാപിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.