തിരുവനന്തപുരം: പാമ്പുകളെ പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നല്കാൻ വനം വകുപ്പിന്റെ തീരുമാനം.ആയിരക്കണക്കിനു പാമ്പുകളെ പിടികൂടി പരിചയമുള്ള സുരേഷിന് വനം വകുപ്പ് ഇതുവരെ ലൈസൻസ് നല്‍കിയിരുന്നില്ല. അശാസ്ത്രീയ മാര്‍ഗമാണ് സുരേഷ് സ്വീകരിക്കുന്നതെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതായിരുന്നു ഇതിന് കാരണം. കഴിഞ്ഞ ദിവസം നിയമസഭാ പെറ്റിഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്ബുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു. ഇതിനെ തുടർന്നാണ് വനം വകുപ്പിന്റെ പുതിയ തീരുമാനം.
Advertisements