കോട്ടയം : കുറിച്ചിയിൽ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങൾ ഉള്ളത്.
മെഡിക്കൽ ബുള്ളറ്റിൻ ഇങ്ങനെ – കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി യുന്ന സുരേഷ്.ബി ( വാവ സുരേഷ് ) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സ്വന്തമായി ശ്വാസമെടുക്കുവാൻ കഴിയുന്നുണ്ട് . ഡോക്ടേഴ്സ് സിനോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു . ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികൾക്കെങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐ സി യു വിൽ നീരീക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ശനിയാഴ്ച കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടിലെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു.
എന്നാൽ , ശനിയാഴ്ചയാണ് സുരേഷ് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.