കോട്ടയം : മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി മെഡിക്കൽ ബോർഡ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
മെഡിക്കൽ ബുള്ളറ്റിൻ ഇങ്ങനെ –
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി കുന്ന സുരേഷ് ബി (വാവ സുരേഷ്) നിലവിൽ വെന്റിലേറ്ററിലാണ്. 3 മണിക്കൂർ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില യിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദയമിടിപ്പും ശക്ത സമ്മർദ്ദവും സാധാരണ നിലയിലാണ്. അദ്ദേഹം മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ : ടി കെ ജയകുമാർ , കാർഡിയോളജി വിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ : രതീഷ് , ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ സംഘം ഇദേഹത്തെ പരിചരിച്ച ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
വാവാ സുരേഷിനെ ഐസിയുവിൽ കയറി മന്ത്രി വി.എൻ വാസവൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കൈ കാലുകൾ അനക്കി തുടങ്ങിയ സുരേഷ് അപകട നില തരണം ചെയ്തതായാണ് വിവരം. രാവിലെ തലച്ചോറിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ട് തുടങ്ങിയി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. രക്ത സമ്മർദ്ദവും സാധാരണ ഗതി കൈവരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് മൂർഖന്റെ കടിയേറ്റത്.
കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരിയിൽ പാട്ടാശേരിൽ മുൻ പഞ്ചായത്ത് ഡ്രൈവർ നിജുവിന്റെ വീട്ടിൽ പാമ്പിനെ പിടികൂടാൻ എത്തിയ വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളിൽ കൂട്ടയിട്ടിരുന്ന കല്ലിനുളളിൽ പാമ്പിനെ കണ്ടെത്തിയത്.