ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവാ സുരേഷ് കോട്ടയത്തിനും മന്ത്രി വാസവനും നന്ദി പറഞ്ഞ് ആശുപത്രി വിട്ടു. മന്ത്രി വി.എൻ വാസവൻ ദൈവതുല്യനാണെന്നു പറഞ്ഞ വാസവൻ, തന്നെ ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും നന്ദി പറയുകയും ചെയ്തു.
വാവാ സുരേഷിന്റെ വാക്കുകൾ.
വാസവൻ സാറ് കൃത്യ സമയത്ത് ഇവിടെ വരികയും, അവസരോചിതമായി ദൈവതുല്യനായി, ദൈവത്തെപ്പോലെ അവിടെ വരികയും, അത് അറിഞ്ഞ് അവിടെ എത്തുകയും, പുള്ളിയുടെ സ്വന്തം റിസ്‌കിൽ … ഒരു മന്ത്രി ഒരു സാധാരണക്കാരന് പൈലറ്റ് പോകുന്നത് ലോകത്ത് ആദ്യമായിരിക്കുമെന്ന് തോന്നുന്നു. പുള്ളി തന്നെ പൈലറ്റ് വാഹനമായിട്ട്.. പുള്ളിയുടെ സ്വന്തം റിസ്‌കിലാണ് അവിടെ നിന്നാണ്.. എന്നെ അറസ്റ്റ് ചെയ്താണ് ഇവിടെ കൊണ്ടു വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനഞ്ചു പതിനാറ് തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. എനിക്ക് ഏറ്റവും കൂടുതൽ ട്രിറ്റ്‌മെന്റ് കിട്ടിയ സ്ഥലമാണ് കോട്ടയം മെഡിക്കൽ കോളേജ്. ഒരിടത്തും കിട്ടാത്ത കോ ഓർഡിനേഷനാണ് എനിക്ക് കിട്ടിയിരിക്കുന്നത്. ആറ് ഏഴ് കോ ഓർഡിനേഷനാണ് എനിക്കു ലഭിച്ചത്. ന്യൂറോ ആയിക്കോട്ടെ കാർഡിയോ ആയിക്കോട്ടെ.. ഓരോ വിഭാഗവും ഒരുമിച്ചാണ് നിന്നത്. അത് കൂടാതെ കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥന ഫലം ചെയ്തു. ഇതിന്റെ എല്ലാം ഫലമായാണ് താനിപ്പോൾ ജീവനോടെ ഇരിക്കുന്നതെന്നും വാവാ സുരേഷ് പറഞ്ഞു.