കൂരോപ്പട : പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ഇനി മുതൽ പുസ്തക വായന സജീവമാക്കും. വായനാ ദിനത്തിൽ കൂരോപ്പട പഞ്ചായത്ത് ലൈബ്രറി പ്രവർത്തനം പുനരാരംഭിച്ചതോടെയാണ് വായനക്കാർക്ക് സന്തോഷമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ പുസ്തകം പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾക്ക് നൽകി വായനാ ദിനാചരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട , റ്റി.ജി മോഹനൻ, അസി.എൻജിനീയർ കെ.ബി ധന്യ, അസി.സെക്രട്ടറി സി.എൻ സിന്ധു, ജീവനക്കാരായ അനീഷ് വർമ്മ, ബിജിലിമോൾ ജോസഫ് , മധു റ്റി.എം, മഹേഷ് എസ് നായർ, അജിമോൻ പി.ആർ തുടങ്ങിയവർ പങ്കെടുത്തു.
സാക്ഷരതാ പ്രേരക്മാരായ ഗീതാ സുരേന്ദ്രൻ , അജിതാ വി എന്നിവരാണ് ലൈബ്രറിയുടെ ചുമതലക്കാർ.
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. ഉച്ചക്ക് 1 മുതൽ രണ്ട് വരെയുള്ള ഇടവേളയിൽ പുസ്തക വിതരണം നടക്കും. പുസ്തകം എടുത്ത് വീട്ടിൽ കൊണ്ടുപോകുന്നവർ 15 ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്ന് സെക്രട്ടറി എസ് സുനിമോൾ പറഞ്ഞു.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്തും രംഗത്തിറങ്ങി

Advertisements