കോട്ടയം : വായന പക്ഷാചരണത്തിന്റെ സമാപന ത്തിനോട് അനുബന്ധിച്ച് കുടമാളൂർ ശ്രീ സേതു പാർവതി ബായി ഗ്രന്ഥശാലയിൽ പ്രസിഡന്റ് അഡ്വ. എം. ബി. രഘുനാഥൻ നായർ അധ്യക്ഷതയിൽ കൂടിയ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുടമാളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരായ സജി മർക്കസ്, വീണ.കെ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം
വാളണ്ടിയേഴ്സ് ഗ്രന്ഥശാല പരിസരത്ത് ഔഷധ ചെടികൾ നട്ടുപിടിപ്പിക്കുകയും, പുസ്തകങ്ങളുടെ വർഗീകരണം നടത്തുകയും ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം എൻ ചിദംബരനാഥൻ, ഭരണസമിതി അംഗങ്ങളായ ബിനു.എൽ ശിവദാസ്എം. ബി പ്രേമൻ എന്നിവർ പങ്കെടുത്തു.
Advertisements