വയലാർ അവാർഡിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനം കൊള്ളുന്നതും കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നീണ്ടൂർ ഗ്രാമ നിവാസികൾ

കെ.മഹാദേവൻ

Advertisements

കോട്ടയം : അക്ഷരങ്ങളിലൂടെ ഒരു നാടിനെയും സംസ്‌ക്കാരത്തെയും തന്റെതായ ശൈലിയിലൂടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് എസ്. ഹരീഷ്. നാൽപത്തിയഞ്ചാമത് വയലാർ അവാർഡിനു ഹരീഷിന്റെ ആദ്യ നോവലായ മീശ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനം കൊള്ളുന്നതും കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നീണ്ടൂർ എന്ന ഗ്രാമ നിവാസികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശില്പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27ന് സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമൻ കുട്ടി എന്നിവരായിരുന്നു പുരസ്‌കാര നിർണയ സമിതി.
ഏറെ വിവാദങ്ങൾക്കിടയിലും ആധുനിക കാലത്തിൽ സമകാല മലയാളസാഹിത്യത്തിൽ എണ്ണം പറഞ്ഞ ചെറുകഥകൾ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലായിരുന്നു മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട രചനയായിരുന്നു മീശ.

രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീർണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണെന്ന് പുരസ്‌കാരസമിതി നിരീക്ഷിച്ചു.
രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ (കഥാസമാഹാരങ്ങൾ), ആഗസ്റ്റ് 17 (നോവൽ), ഗൊഗോളിന്റെ കഥകൾ (വിവർത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികൾ. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദൻ എന്ന ചിത്രത്തിന് സഞ്ജു സുരേന്ദ്രനുമായി ചേർന്നെഴുതിയ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽനേരത്തു മയക്കം എന്നിവയാണ് മറ്റു തിരക്കഥകൾ.

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ നോവൽ പുരസ്‌കാരങ്ങൾ, ജെ.സി.ബി പുരസ്‌കാരം, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്

Hot Topics

Related Articles