വയലാർ അവാർഡ് നേടിയ ബെന്യാമിന് ആശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്ന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം മന്ത്രിയുമായി സംസാരിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജികുമാർ, സിപിഎം കുളനട ലോക്കൽ സെക്രട്ടറി ജീവരാജ്, എൽ സി അംഗങ്ങളും ബെന്യാമിന് ആശംസകൾ അറിയിച്ചു.

Hot Topics

Related Articles