അടൂരില്‍ നിന്നും ഉദയഗിരിയിലേക്ക്, ഇവന്‍ സുല്‍ത്താന്‍; ജനപ്രിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്; അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു

അടൂര്‍: 2016 ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ഉദയഗിരിയിലേക്ക് അടൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്. ബസ് പ്രേമികള്‍ ഉദയഗിരി സുല്‍ത്താന്‍ എന്ന് പേരിട്ട ഈ ബസിന് ആരാധകര്‍ ഏറെയാണ്. റോഡിലെ സുല്‍ത്താനായി വാഴുന്ന ഉദയഗിരി ബസ് സര്‍വീസിന്റെ അഞ്ചാം വാര്‍ഷികം കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി അടൂര്‍ പാസഞ്ചര്‍ ഫോറം സംഘടിപ്പിച്ചു.

Advertisements

ഈ സര്‍വീസ് പലതവണ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിര്‍ത്തലാക്കിയതാണ്. കാരണം പറയുന്നത് നഷ്ടം എന്നാണ്. എപ്പോള്‍ സര്‍വീസ് നിര്‍ത്തുമ്പോഴും ബസ് പ്രേമികളും സ്ഥിരം യാത്രക്കാരും പ്രതിഷേധവുമായി ഇറങ്ങും. ഒരിക്കല്‍ കണ്ണൂരില്‍നിന്ന് കുറച്ചുപേര്‍ ഈ ബസിനായി അടൂര്‍ ഡിപ്പോയില്‍ വന്ന് സമരത്തില്‍ പങ്കാളികളായ സംഭവവും ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഉദയഗിരി ബസിലെ ഡ്രൈവര്‍ കെ.ബൈജു, കണ്ടക്ടര്‍ സനല്‍ കുമാര്‍ എന്നിവരെ കെ.എസ്.ആര്‍.ടി.സി. അടൂര്‍ പാസഞ്ചര്‍ ഫോറം ആദരിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ക്കും ഡിപ്പോ ജീവനക്കാര്‍ക്കും മധുരം വിതരണംചെയ്തു. അടൂര്‍ ഡിപ്പോ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ രാജേഷ് കുമാര്‍, ഫോറം ഭാരവാഹികളായ ജെ.ജെയ്സണ്‍, അനന്തകൃഷ്ണന്‍, വിജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles