കോട്ടയം: ജില്ലാ എക്സൈസ് വിമുക്തി- എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി (സി.ബി.എസ്.ഇ സ്കൂളുകള്‍ ഉള്‍പ്പെടെ) ജില്ലാതലത്തില്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു.
കുട്ടികളെ ലഹരി വസ്തുക്കളില്‍ നിന്നകറ്റി വായനശീലം വളര്‍ത്തുക വഴി വായനയാണ് ലഹരി എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.
മലയാള സാഹിത്യത്തിലെ പ്രശസ്തമായ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് മത്സരം. ഒ.വി. വിജയന്റ ഖസാക്കിന്റെ ഇതിഹാസം, പെരുമ്പടം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, സാറാ ജോസഫിന്റ ആലാഹയുടെ പെണ്മക്കള് എന്നീ പുസ്തകങ്ങളില്‍ നിന്ന് ഒരു പുസ്തകം മത്സരത്തിനായി തെരഞ്ഞെടുക്കാം.
വിദ്യാര്‍ഥികള്‍ പുസ്തകം വായിച്ച് സ്കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി vimukthiktmreadingday@gmail.com എന്ന ഇ – മെയില്‍ ഐഡിയിലേക്ക് അയക്കാം. ജൂണ്‍ 19 മുതല്‍ ജുലൈ 19 വരെ എന്‍ട്രികള്‍ സ്വീകരിക്കും. വിജയികള്‍ക്ക് സമ്മാനമായി മെമന്റോ,പുസ്തകം,സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. വിശദവിരത്തിന് ഫോണ്‍: 0481- 2562211.
വായനദിനം: ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം

Advertisements