വയനാട് കുറുക്കന്മൂല വീണ്ടും കടുവാഭീഷണിയിൽ; കടുവയെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനം വകുപ്പ്; മുറിവേറ്റ കടുവ പ്രശ്‌നക്കാരനാകുമെന്ന ഭീതിയിൽ നാട്

വയനാട്: കുറുക്കന്മൂലയിൽ കടുവയിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനായില്ല. ദിവസങ്ങളായി കുറുക്കൻമൂല ഭാഗത്ത് തിരച്ചിൽ തുടരുകയാണ്. കടുവ ഇപ്പോഴും പ്രദേശത്ത് ആക്രമണം തുടരുകയാണ്, കാടിനുള്ളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തിരച്ചിൽ നടത്തിയിരുന്നു. മാത്രമല്ല കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങളും കാടിനുള്ളിൽ തിരച്ചിൽ നടത്തി.

Advertisements

ക്രിസ്തുമസ് തലേന്ന് വരെ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളിൽ കടുവക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ദിവസം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കടുവയുടെ കഴുത്തിൽ ഉണ്ടായ മുറിവിൽ നിന്നും വീണ ചോരത്തുള്ളികൾ പിന്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും അതിനും ഫലം ഉണ്ടായില്ല. ഇതിനെ തുടർന്ന് കുറുക്കൻമൂലയിൽ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകൾ വനത്തിനുള്ളിലും സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ക്യാമറകളിൽ ഒന്നും തന്നെ കടുവയുടെ ദൃശ്യങ്ങൾ പതിയാത്തതും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപാത കണ്ട് പിടിക്കാൻ 68 ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിയുന്നത് അനുസരിച്ച് ആ പ്രദേശങ്ങളിൽ പരിശോധന നടത്തുകയാണ്.

അതേസമയം ജനങ്ങൾ അതീവ ആശങ്കയിലാണ്. ആക്രമണങ്ങൾ തുടരുന്നത് ജനങ്ങൾ ഭീഷണിയാവുകയാണ്.കടുവയെ പിടികൂടാൻ സ്ഥാപിച്ച വിവിധ കൂടുകളെയും ക്യാമറകളെയും മാറി കടന്നാണ് ആക്രമണം തുടരുന്നത്.

Hot Topics

Related Articles