മൂലവട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റിന്റെയും ഗ്ലോറിയ ലാബോറട്ടറിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പ് ഇന്ന് ജൂൺ 14 ശനിയാഴ്ച മൂലവട്ടം എസ്.എൻ.ഡി.പി ശാഖാ യോഗം ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിമ്മി മാത്യു വൈക്കത്ത് അധ്യക്ഷത വഹിക്കും. ക്യാമ്പിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവയും പരിശോധിക്കും.
Advertisements