വാഴൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിവേഴ്സിറ്റികളുടെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പ്രതിഭകളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ: എസ് എം സേതുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ആരോഗ്യ സർവ്വകലാശാല നടത്തിയ ബി എസ് സി ഫിസിയോ തെറാപ്പി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി,
എം ജി യൂണിവേഴ്സിറ്റി ബി എസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗാഥാ നാഥ് , ബി എസ് സി ബോട്ടണി ഹോർട്ടികൾച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ശാലു കൃഷ്ണ, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐശ്വര്യ ലക്ഷ്മി മോഹൻ , ബി എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സേറ ദീപു പണിക്കർ, ബി എസ് സി മാത്തമാറ്റിക്സ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഗംഗ ജി നായർ , ബി എസ് സി മാത്തമാറ്റിക്സ് പരീക്ഷയിൽ പത്താം റാങ്ക് നേടിയ ജയലക്ഷ്മി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.