കുഴിമറ്റം വൈ.എം.സി.എ. : – രഞ്ജു കെ മാത്യു പ്രസിഡൻ്റ് , അരുൺ മർക്കോസ് സെക്രട്ടറി

കോട്ടയം : കുഴിമറ്റം വൈഎംസിഎ പ്രസിഡൻ്റായി രഞ്ജു കെ. മാത്യു കരോട്ട് പുത്തൻപുരയ്ക്കലും സെക്രട്ടറിയായി അരുൺ മർക്കോസ് മാടപ്പാട്ടും തെരഞ്ഞെടുക്കപ്പെട്ടു. കുരുവിള വർഗീസ് ചിറപ്പുറമാണ് ട്രഷറർ. വൈസ് പ്രസിഡൻറുമാരായി ജോബി പി ചെറിയാനും പീലിക്കുട്ടി ബാബുവും ജോ. സെക്രട്ടറിമാരായി ആശാ സൂസൻ തോമസും അമിത് കെ സജിയും തെരഞ്ഞെടുക്കപ്പെട്ടു. ജിക്കു തോമസ്, ബിനോ
തോമസ് , റോയി ജേക്കബ് ഫിലിപ്പ് , ജേക്കബ് തോമസ് , റോഷിൻ ഫിലിപ്പ് , ജിൻസി എബി , പി.ജെ. കുര്യൻ , പി.കെ. ഷായി , ജോയി കുര്യൻ , പി.റ്റി. വർഗീസ് , ലെബിൻ എബി , എഡ്വിൻ ഏബ്രഹാം എബിസൺ എന്നിവർ കമ്മറ്റി അംഗങ്ങളാണ്. എബി പുന്നൂസും ജോർജ് കോശിയും ആണ് ഓഡിറ്റർമാർ.
ഈസ്റ്റർ ദിനത്തിൽ രാവിലെ 7.30 ന് പ്രസിഡൻറ് രഞ്ജു കെ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ വൈ.എം.സി.എ.ഹാളിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അരുൺ മർക്കോസ് റിപ്പോർട്ടും ട്രഷറർ ജിക്കു തോമസ് കണക്കും അവതരിപ്പിച്ചു. കുഴിമറ്റം പള്ളി വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ ഈസ്റ്റർ ദിന സന്ദേശം നൽകി. വൈ.എം.സി.എ. മുൻ പ്രസിഡൻ്റ് ജോണി ജോസഫ് , കുഴിമറ്റം പള്ളി ട്രസ്റ്റി പി.കെ.ഷായി , സെക്രട്ടറി റോഷിൻ ഫിലിപ്പ്, അരുൺ മർക്കോസ് , ജിക്കു തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles